10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Thursday 26 April 2018 2:30 am IST

ഗാസിയാബാദ്: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. ഉത്തപര്‍പ്രദേശ് ഗസിയാബാദിലെ സഹിബാബാദിലാണ് സംഭവം. കിഴക്കന്‍ ദല്‍ഹി നിവാസിയായ പെണ്‍കുട്ടിയെ മദ്രസാ വിദ്യാര്‍ത്ഥിയായ പതിനേഴുവയസുകാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. 

പെണ്‍കുട്ടി ഞായറാഴ്ച മദ്രസയില്‍ നിന്നും രക്ഷപ്പെട്ട് എത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പതിനേഴുവയസുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാളെ ജുവൈനല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിശദമായ അന്വേഷണത്തിനായാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് പോലീസ് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. കൈവശം സൂക്ഷിച്ചിരുന്ന ഫോണിന്റെ സഹായാത്താലാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.