ഇംപീച്ച്‌മെന്റ്: നീതിന്യായ വ്യസ്ഥിതിയില്‍ കൈകടത്തില്ലെന്ന് മമത

Thursday 26 April 2018 2:33 am IST

കൊല്‍ക്കത്ത: ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടിക്ക് നോട്ടീസ് നല്‍കിയ കോണ്‍ഗ്രസിന്റെ നടപടിയെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യം കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ നേരിട്ട് വിളിച്ചറിയിച്ചുവെങ്കിലും അവര്‍ ചെവിക്കൊണ്ടില്ലെന്നും മമത അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് ഈ നടപടിയെ അനുകൂലിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ തൃണമൂല്‍ ഒരിക്കലും ഇതിനെ അനുകൂലിക്കില്ല. നീതിന്യായ വ്യസ്ഥിതിയില്‍ ഇടപെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ഏഴുപ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 64 എംപിമാര്‍ ഒപ്പിട്ട പരാതിയാണ് രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ എം. വെങ്കയ്യ നായിഡുവിന് നല്‍കിയത്. എന്നാല്‍ പരാതി വെങ്കയ്യ നായിഡു തള്ളുകയാണ് ചെയ്തത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.