കേരളത്തിൽ ജിഹാദ്; എന്‍ഐഎ അന്വേഷണം തുടങ്ങി

Thursday 26 April 2018 2:40 am IST

കൊച്ചി: കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഐഎസ് ഭീകരന്റെ ശബ്ദസന്ദേശത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടങ്ങി. ജിഹാദിനുള്ള ആഹ്വാനത്തിന്റെ തുടര്‍ച്ചയാണ് കേരളത്തില്‍ കലാപ ഹര്‍ത്താലിന് പ്രേരണയായതെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു.

കശ്മീരിലെ കത്വാ സംഭവത്തിന് പ്രതികാരമായി തിരിച്ചടിക്കണമെന്നും ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തണമെന്നുമാണ് ഐഎസ് റിക്രൂട്ട് ഏജന്റായി പ്രവര്‍ത്തിച്ച അബ്ദുള്‍ റാഷിദ് ശബ്ദസന്ദേശത്തിലൂടെ ആഹ്വാനം നടത്തിയത്. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ കത്വ വിഷയത്തിലെ പെണ്‍കുട്ടിയെ പേരെടുത്ത് പരാമര്‍ശിച്ചാണ് ജിഹാദിന് ആഹ്വാനം ചെയ്യുന്നത്.

ജിഹാദ് ചെയ്തില്ലെങ്കില്‍ അള്ളാഹുവിന്റെ ശിക്ഷവരും. അതുകൊണ്ട് നിങ്ങള്‍ ഹിജറ ചെയ്തു വാ. എന്തെങ്കിലും പ്രവര്‍ത്തിച്ച് അവിടെ ജിഹാദ് കൊണ്ടുവാ. ഞങ്ങളും ഇവിടെനിന്ന് പറ്റുന്നപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇല്ലെങ്കില്‍ നമ്മള്‍ അവിടേക്ക് വരും. ഇന്ത്യ മൊത്തം ഭരിക്കാന്‍ വരും ഖിലാഫത്ത്. ഞങ്ങള്‍ ഇവിടെയിരുന്ന് പരമാവധി ചെയ്യുന്നുണ്ട്. പക്ഷെ നിങ്ങള്‍ അവിടന്ന് ചെയ്യണം. തുടങ്ങിയ കാര്യങ്ങളാണ് അബ്ദുള്‍ റാഷിദ് ആവശ്യപ്പടുന്നത്. 

അബ്ദുള്‍ റാഷിദിന്റെ സന്ദേശം മലബാറിലെ അക്രമങ്ങളെ സ്വാധീനിച്ചുവെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി റാഷിദ് പീസ് സ്‌കൂളിലെ ജീവനക്കാരനായിരുന്നു. പതിവായി റാഷിദ് മലയാളത്തില്‍ ശബ്ദ സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്. ഇത് 64-ാമത്തെ സന്ദേശമാണ്. സിറിയയില്‍ നിന്നാണ് റാഷിദ് ശബ്ദസന്ദേശമയച്ചതെന്നാണ് കേന്ദ്ര രഹസ്യന്വേഷണ വിഭാഗത്തിന്റെ അനുമാനം. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചുകൊണ്ടുള്ള പ്രചരണമാണ് കേരളപോലീസ് നടത്തുന്നത്. സംഘപ്രസ്ഥാനങ്ങളെ മറയാക്കി ഹര്‍ത്താലിന് പിന്നിലെ ഐഎസ് ബന്ധം മറച്ചുവെക്കാനാണ് സംസ്ഥാന സര്‍ക്കാരും പോലീസും ശ്രമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.