ന്യൂദല്‍ഹി: രാജ്യത്തെ 24 വ്യാജ സര്‍വ്വകലാശാലകളുടെ വിവരങ്ങള്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് പുറത്തുവിട്ടു. യുജിസി നിയമത്തിന് വിരുദ്ധമായാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ബിരുദങ്ങള്‍ നല്കാന് അര്‍ഹതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എട്ട് സര്‍വ്വകലാശാലകള്‍ ദല്‍ഹിയിലാണ്.
കേരളത്തില്‍ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയാണ് പട്ടികയിലുള്ളത്. ബീഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഒഡീഷ, പോണ്ടിച്ചേരി എന്നിവിടങ്ങളിലും വ്യാജന്മാരുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 123 കല്‍പ്പിത സര്‍വ്വകലാശാലകളോട് സര്‍വ്വകലാശാലയെന്ന വാക്ക് പേരിനൊപ്പം ചേര്‍ക്കരുതെന്ന് യുജിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് യുജിസി നിയമത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: