സുഷമയുടേയും നിര്‍മലയുടേയും ചിത്രങ്ങള്‍ ഭാരതീയ സ്ത്രീശക്തിയുടെ കരുത്തുറ്റ അടയാളങ്ങള്‍

Thursday 26 April 2018 2:55 am IST

ന്യൂദല്‍ഹി: ചൈനയില്‍ നിന്നുള്ള രണ്ടു ചിത്രങ്ങള്‍. ലോകത്തിനു മുമ്പില്‍ ഭാരതീയ സ്ത്രീശക്തിയുടെ രണ്ട് കരുത്തുറ്റ അടയാളങ്ങള്‍...വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരും പ്രതിരോധ മന്ത്രിമാരും അണിനിരന്നപ്പോള്‍ അവര്‍ക്കിടയില്‍ രണ്ടു സ്ത്രീകള്‍ മാത്രം. ഇരുവരും ഇന്ത്യയില്‍ നിന്ന്. വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി  നിര്‍മല സീതാരാമനും. 

കഴിഞ്ഞ ദിവസത്തെ ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) സമ്മേളത്തിന്റെ രണ്ടു ചിത്രങ്ങളാണ് ഇന്ത്യയിലെ ഭരണ സംവിധാനത്തിലെ കരുത്തുറ്റ രണ്ടു വനിതാ മന്ത്രിമാരുടെ സാന്നിധ്യമറിയിച്ച് ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എസ്‌സിഒ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരുമാണ് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ സമ്മേളിച്ചത്. ഇന്ത്യ ഇതാദ്യമാണ് എസ്‌സിഒ സമ്മേളനത്തില്‍ പങ്കെടുത്തത്. പത്ത് അംഗരാഷ്ട്രങ്ങളില്‍ നിന്നുള്ള മന്ത്രിമാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 

യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത...എന്ന അടിക്കുറിപ്പോടെ ഇരു ചിത്രങ്ങളും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.