രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ചെലവ് 551 രൂപ

Thursday 26 April 2018 3:20 am IST

ആലപ്പുഴ: കഴിഞ്ഞ മാസം 23ന് നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് ചെലവായത് വെറും 551 രൂപ. വയലറ്റ് പേന വാങ്ങിച്ച ഇനത്തിലാണ് ചെലവെന്ന് വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍ നായര്‍ക്ക് കമ്മീഷന്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസിന്റെ ബി. ബാബുപ്രസാദും ഇടതുപക്ഷത്തിന്റെ എം.പി. വീരേന്ദ്രകുമാറും തമ്മിലായിരുന്നു മത്സരം. എന്നാല്‍ നിയമസഭാ സെക്രട്ടറിയേറ്റിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആകെ ചെലവ് 15,000 രൂപയാണ്. 

 സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങിയതിന് 4,440 രൂപയും റിട്ടേണിങ് ഓഫീസറുടെ പേരിലുള്ള സെല്‍ഫ് ഇങ്ക് സീല്‍ നിര്‍മ്മാണത്തിന് 350 രൂപയും തെരഞ്ഞെടുപ്പ്ഉദ്യോഗസ്ഥര്‍ക്ക് ലഘുഭക്ഷണം ഉച്ചഭക്ഷണം തുടങ്ങിയവയ്ക്ക് 10,210 രൂപയുമാണ് ചെലവ്. ബാലറ്റ് പേപ്പര്‍ അച്ചടിച്ചതുമായി ബന്ധപ്പെട്ട് ചെലവായ തുക തിട്ടപ്പെടുത്തിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.