കെ.ജി. മാരാര്‍ സമാനതകളില്ലാത്ത വ്യക്തിത്വം: കുമ്മനം

Thursday 26 April 2018 3:25 am IST

ചെങ്ങന്നൂര്‍: രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു കെ.ജി. മാരാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.ജി. മാരാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അധികാര രാഷ്ട്രീയമല്ല ആദര്‍ശ രാഷ്ട്രീയമാണ് മാരാര്‍ജി ഉയര്‍ത്തിപ്പിടിച്ചത്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാന്‍ അദ്ദേഹം തയ്യാറായില്ല. മറിച്ച് ആര്‍എസ്എസ് നിര്‍ദ്ദേശപ്രകാരം സംഘടനയുടെ അടിത്തറ ശക്തമാക്കാനാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഓരോ പ്രവര്‍ത്തകനോടും സ്നേഹത്തില്‍ അധിഷ്ഠിതമായ അധികാരമായിരുന്നു അദ്ദേഹത്തിന്. ഇതുവഴി കേരളത്തിലെ ലക്ഷക്കണക്കിന് സ്വയംസേവകരുടേയും ബിജെപി പ്രവര്‍ത്തകരുടേയും മനസ്സില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടി. മാരാര്‍ജിയുടെ ജീവിതം പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്ന് കുമ്മനം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍ അധ്യക്ഷനായി. 

  സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വൈസ്പ്രസിഡന്റ് ശിവരാജന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു, മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.