വിമര്‍ശനം മുഖ്യമന്ത്രിക്ക് നിയമം അറിയാത്തതിനാല്‍: മനുഷ്യാവകാശ കമ്മീഷന്‍

Thursday 26 April 2018 3:47 am IST

തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ്. ശ്രീജിത്തിന്റെ  മരണത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. അത് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത കമ്മീഷനുണ്ട്. ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വം പോലീസിനാണ്. കസ്റ്റഡി മരണത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മീഷന് അവകാശമുണ്ട്.

ശ്രീജിത്തിന്റെ കേസില്‍ നിയമം അറിയാതെയാകും മുഖ്യമന്ത്രി കമ്മീഷനെ വിമര്‍ശിച്ചത്. എജിയോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസിലാകുമായിരുന്നു. മോഹനദാസ് അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആ പണി എടുത്താല്‍ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന മോഹനദാസിന്റെ നിര്‍ദേശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 

മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ച് മുഖ്യമന്ത്രിക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കാന്‍ പാടില്ലെന്നും അങ്ങനെയെങ്കില്‍ ആ സ്ഥാനം രാജിവച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പോകുന്നതാണ് നല്ലതെന്നും കോടിയേരി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.