റോഡ് പണിയില്‍ ക്രമക്കേട്: പരാതി നല്‍കി

Wednesday 25 April 2018 9:24 pm IST

 

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീര്‍ കുറിച്ച്യാക്കുന്ന് വിളക്കുവട്ടം റോഡ് മണ്ണ് നിരപ്പാക്കി കല്ല് പാകുന്നതിനായി നല്‍കിയ കരാറില്‍ ക്രമക്കേട് നടന്നതായി ബിജെപി പാറോത്തുംനീര്‍ ബൂത്ത് കമ്മറ്റി ചെറുപുഴ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. നൂറ് മീറ്റര്‍ കല്ല് പാകുന്നതിന് പകരം എണ്‍പത്തിരണ്ട് മീറ്റര്‍ വേണ്ടത്ര കനത്തില്‍ കല്ലിടാതെ കരാറുകാരന്‍ മുങ്ങിയതായാണ് പരാതി. കുത്തനെയുള്ള കയറ്റത്തില്‍ പണിയെടുക്കാതെ നിരപ്പായ സ്ഥലത്ത് മാത്രമാണ് കല്ല് പാകിയത്. നൂറ് മീറ്റര്‍ പ്രവൃത്തിയെടുക്കുന്നതിന് രണ്ട് ലക്ഷം രൂപയ്ക്കാണ് കരാര്‍ നല്കിയത്. എന്നാല്‍ നാട്ടുകാര്‍ അളന്ന് നോക്കിയപ്പോള്‍ എണ്‍പത്തി രണ്ട് മീറ്റര്‍ മാത്രമേയുള്ളൂ. കരാര്‍ പ്രകാരമുള്ള ജോലി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.