മാരാര്‍ജി 23-ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു

Wednesday 25 April 2018 9:27 pm IST

 

കണ്ണൂര്‍: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കെ.ജി.മാരാര്‍ജിയുടെ 23-ാം ചരമ വാര്‍ഷിക ദിനം ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യ കാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ എ.പി.ഗംഗാധരന്‍, പി.കെ.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും അഡ്വ.പി.രത്‌നാകരന്‍ നന്ദിയും പറഞ്ഞു. കെ.രാധാകൃഷ്ണന്‍, എ.ഒ.രാമചന്ദ്രന്‍, വി.പി.സുരേന്ദ്രന്‍, വിജയന്‍ വട്ടിപ്രം, ബാലകൃഷ്ണന്‍ മാസ്റ്റര്‍, മോഹനന്‍ മാനന്തേരി, ആനിയമ്മ രാജേന്ദ്രന്‍, എന്‍.രതി എന്നിവര്‍ സംബന്ധിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.