ധര്‍മ്മടം ബീച്ച് ഫെസ്റ്റിവെല്‍ 27ന് തുടങ്ങും

Wednesday 25 April 2018 9:43 pm IST

 

തലശ്ശേരി: ധര്‍മ്മടം ബീച്ച് അയലന്റ് ഫെസ്റ്റ് 27 മുതല്‍ മെയ് 8വരെ ധര്‍മ്മടം ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അഭ്യന്തര വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ധര്‍മ്മടം തുരുത്തിന്റെ ദൃശ്യ പശ്ചായത്തലത്തില്‍ ഒരുക്കുന്ന ഫെസ്റ്റില്‍ അമ്യൂസ്‌മെന്റെ പാര്‍ക്ക്, ബോട്ടിംഗ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വിനോദ ഉപാധികള്‍ക്കു പുറമെ വിപണന മേള, പുഷ്‌പോത്സവം, ഫുഡ് കോര്‍ട്ട്, സ്റ്റീം ബാത്ത്, വാട്ടര്‍ ബോള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.  കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. എരഞ്ഞോളി മൂസ, തെന്‍സീര്‍ കൂത്തുപറമ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളകള്‍ ഇശല്‍രാവുകള്‍, നൃത്ത സന്ധ്യ, മിമിക്രി, മ്യൂസിക്കല്‍ ഫ്യൂഷന്‍, നാടന്‍ പാട്ടുകള്‍, മെഗാഷോ തുടങ്ങിയവയാണ് കലാപരിപാടികള്‍. 27 ന് വൈകിട്ട് 6 ന് ജില്ല കലക്ടര്‍ മീര്‍ മുഹമ്മദലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ടി ബേബി സരോജം അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഉസീബ് ഉമ്മലില്‍, കുന്നുമ്മല്‍ ശശി, എ.പിശാക്കിര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.