സുവര്‍ണ്ണ ജൂബിലി ആഘോഷം 27ന് തുടങ്ങും

Wednesday 25 April 2018 9:43 pm IST

 

തലശ്ശേരി: പൊന്ന്യം വിജ്ഞാനദായനി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം 27 മുതല്‍ 29 വരെ വിവിധ പരിപാടികളോടെ നടക്കുന്നതാണെന്ന് സംഘാടകര്‍ പത്രസമ്മേളത്തില്‍ പറഞ്ഞു. 27ന് വൈകിട്ട് 6.30ന് കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷീബയുടെ അധ്യക്ഷതയില്‍ സീരിയല്‍ ബാലതാരം ബേബി നിരഞ്ജന ഉദ്ഘാടനം ചെയ്യും. ഉണ്ണികൃഷ്ണന്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് രാത്രി 8 മണിക്ക് നാടകം. 28ന് വൈകിട്ട് കലാസന്ധ്യ. 29ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.മുകുന്ദന്‍ മുഖ്യാത്ഥിയിയായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സി. വത്സന്‍, കെ. രമേശന്‍, സി.ബാലകൃഷ്ണന്‍, ടി.എം.ദിനേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.