ലോക മലമ്പനി ദിനാചരണം: ജില്ലാതല ഉദ്ഘാടനവും രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി

Wednesday 25 April 2018 9:44 pm IST

 

കണ്ണൂര്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബക്കളം എകെജി മന്ദിരത്തില്‍ ആന്തൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. ഷാജു നിര്‍വ്വഹിച്ചു. ആന്തൂര്‍ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖ.കെ.ടി മലമ്പനി ദിനാചരണ സന്ദേശം നല്‍കി.

ആന്തൂര്‍ നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പുരുഷോത്തമന്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്‍.വി.സരോജിനി, പിഎച്ച്‌സി പറശ്ശിനിക്കടവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിത വിജയ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ & മീഡിയ ഓഫീസര്‍ ജോസ് ജോണ്‍, ദേശീയ ആരോഗ്യദൗത്യം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ബിന്‍സി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

ജില്ലാമെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 പി.സുനില്‍ദത്തന്‍ മലമ്പനിയും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. തുടര്‍ന്ന് ഗപ്പി മത്സ്യ നിക്ഷേപവും, ഗുഡ് വുഡ് പ്ലൈവുഡ് കമ്പനി ധര്‍മ്മശാലയില്‍ വെച്ച് ഇതര സംസ്ഥാന തൊഴിലാളി കള്‍ക്കുള്ള മലമ്പനി രോഗനിര്‍ണ്ണയ ക്യാമ്പും നടത്തി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.