പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണം: ബിഎംഎസ്

Wednesday 25 April 2018 9:45 pm IST

 

തലശ്ശേരി: പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കേരളത്തിലെ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും കണ്ണൂര്‍ ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം (ബിഎംസ്) ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പട്ടു. വാഹനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന വര്‍ദ്ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീ മിയം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പട്ടു.

തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍നടന്ന സമ്മേളനം ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എന്‍.വി.സുജേഷ് അധ്യക്ഷതവഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എം.വേണുഗോപാല്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.കൃഷ്ണന്‍, എം.ബാലന്‍, ജോയിന്റ് സെക്രട്ടറിമാരായ പി.രഞ്ചന്‍, കെ.പി.ജ്യോതിര്‍മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. 

പുതിയഭാരവാഹികളായി കെ.വി.കരുണാകരന്‍ പയ്യന്നൂര്‍ (പ്രസിഡണ്ട്), എന്‍.വി.സുജേഷ്, എം.സി.പവിത്രന്‍, പി.പുരുഷോത്തമന്‍, വിജയകുമാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), പി.കൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), പി.കെ.പ്രജീഷ്, പി.പി.സജിത്ത്, ഇ.രാജേഷ്, കൃഷ്ണഗണേഷ്, റിനേഷ്  (ജോ.സെക്രട്ടറിമാര്‍), സി.കെ.ശശികുമാര്‍ (ട്രഷറര്‍) എന്നിവരെ തരഞ്ഞെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.