എംഡിഎംഎ അടക്കമുള്ള മയക്ക് മരുന്നുകളുമായി യുവാവ് പിടിയില്‍

Wednesday 25 April 2018 9:46 pm IST

 

ഇരിട്ടി: എംഡിഎംഎ എന്നറിയപ്പെടുന്ന ഉത്തേജക മയക്കുമരുന്നും എല്‍എസ്ഡി സ്റ്റാമ്പുകളുമായി കണ്ണൂര്‍ സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ പി.വി.അര്‍ഷാദ് ആണ് ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയലത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. 

 സംശയകരമായ സാഹചര്യത്തില്‍ ഇരിട്ടി ടൗണില്‍ വച്ചാണ് യുവാവിനെ എക്‌സൈസ് സംഘം പിടികൂടുന്നത്. കര്‍ണ്ണാടകത്തില്‍ നിന്നും കൊണ്ടുവന്നതാണ് മയക്ക് മരുന്നുകള്‍ എന്ന് കരുതുന്നു. ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരാണ് എല്‍എസ്ഡി സ്റ്റാമ്പ് കൂടുതലായി ഉപയോഗിക്കുന്നത്. ഉത്തേജക ലഹരി മരുന്നായ എംഡിഎമ്മിന് ഗ്രാമിന് 5000 രൂപയാണ് വില. ഇത് കൈവശം വച്ചാല്‍ 10വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷയും 1 ലക്ഷം രൂപ മുതല്‍ 2 ലക്ഷംരൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയിലത്ത് പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ.വിനോദന്‍, ഒ.നിസാര്‍, ഐ.ബി.സുരേഷ് ബാബു, സിഇഒമാരായ ജോഷി ജോസഫ്, കെ.കെ. ബിജു, സജേഷ് മുക്കട്ടി, കെ.എം.രവീന്ദ്രന്‍ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.