അഖിലേന്ത്യ അത്ലറ്റിക്‌സ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി ഡോ. ടോണി ഡാനിയല്‍ അന്തരിച്ചു

Thursday 26 April 2018 4:43 am IST

കൊച്ചി: അഖിലേന്ത്യ അത്ലറ്റിക്‌സ്  ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയും ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ എറണാകുളം അയ്യപ്പന്‍കാവ് പുളിക്കത്തറവീട്ടില്‍ ഡോ. ടോണി ഡാനിയല്‍ (64) അന്തരിച്ചു. ഇന്നലെ പ്രഭാത സവാരിക്കുശേഷം വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. 

കേരള ഒളിമ്പിക് അസോസിയേഷന്‍ കണ്‍വീനറായിരുന്ന ടോണി ഡാനിയല്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാഡ് ഉള്‍പ്പെടെ ഇന്ത്യക്ക് അകത്തും പുറത്തും നടന്ന സുപ്രധാന മീറ്റുകളുടെ മുഖ്യ സംഘാടകനായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസുകളുടെയും സംഘാടകനായിരുന്നു. കേരളത്തിലെ കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 

നിരവധി ദേശീയ മീറ്റുകളില്‍ കേരളത്തെ പ്രതിനിധീകരിച്ചു. ഓട്ടമായിരുന്നു മല്‍സരയിനം. തുടര്‍ന്ന് ഫിസിക്കല്‍ എജ്യൂക്കേഷനില്‍ ഡോക്ടറേറ്റ് എടുത്തു. ആലുവ സെന്റ് സേവ്യേഴ്സ് കോളജിലെ കായിക വിഭാഗം തലവനായാണ് വിരമിച്ചത്. സെന്റ് ആല്‍ബര്‍ട്സ് കോളജിലെ പ്രൊഫസറായിരുന്ന പരേതനായ ഡാനിയലിന്റെ മകനാണ്. ഭാര്യ: ലിസി (റിട്ട. അധ്യാപിക). മകള്‍: അമ്മു (അമേരിക്ക). മരുമകന്‍: ഡീന്‍ (അമേരിക്ക).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.