ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്‌ജിയാകും

Thursday 26 April 2018 7:58 am IST

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്‌ജിയാകും. കോളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണു തീരുമാനമാകുന്നത്. അഭിഭാഷക സ്‌ഥാനത്തുനിന്നു നേരിട്ട്‌ സുപ്രീം കോടതി ജഡ്‌ജിയാകുന്ന ആദ്യ വനിതയാണ്‌ ഇന്ദു മല്‍ഹോത്ര.  വെള്ളിയാഴ്‌ച ഇന്ദു മല്‍ഹോത്ര ജഡ്‌ജിയായി അധികാരമേല്‍ക്കും. 

ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം ഉത്തരാഖണ്ഡ്‌ ചീഫ്‌ ജസ്‌റ്റിസ്‌ കെ.എം. ജോസഫിനെയും ശുപാര്‍ശ ചെയ്‌തിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. മൂന്നു മാസം മുൻപാണ് കൊളീജിയം സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്‌. ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായ ചെലമേശ്വര്‍, രജന്‍ ഗൊഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ്‌ എന്നിവരാണ്‌ അഞ്ചംഗ കൊളീജിയത്തിലുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.