ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കുഷി നഗറിലാണ് സംഭവം. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിടെയാണ് അപകടം.
അപകടത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഖേദം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയുടെ അടിയന്തരസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: