മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരണം

Thursday 26 April 2018 10:27 am IST
തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗ തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനായിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗ തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനായിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സഹോദരി ഇല്‍സിയുടെ രക്തസാമ്പിളുമായി  താരതമ്യം ചെയ്താണ് പരിശോധന നടത്തിയത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തിയത്. 

കോടതി വഴി പരിശോധനാ ഫലം ഇന്നുതന്നെ പോലീസിന് കൈമാറും. ലിഗ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന ഫോറന്‍സിക് വിദഗ്ധരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫോറന്‍സിക് സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് നാളെ വൈകിട്ട് മാത്രമേ അന്വേഷണ സംഘത്തിന് ലഭിക്കുകയുള്ളു.

അതേസമയം, കോവളത്ത് നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പരിസരത്തുള്ള ഏതാനും പേരെ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.