കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയെന്ന് സിപി‌ഐ

Thursday 26 April 2018 10:57 am IST

കൊല്ലം: സ്വയം വിമര്‍ശനവുമായി സിപിഐ സംഘടനാ റിപ്പോര്‍ട്ട്. കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുണ്ട്. ചില നേതാക്കള്‍ ദ്വീപുകളെ പോലെ പ്രവര്‍ത്തിക്കുന്നു. ഇവരെ ചോദ്യം ചെയ്യാന്‍ പോലും അണികള്‍ക്ക് ഭയമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നു. സ്ത്രീധനം വാങ്ങുന്ന പ്രവണത പോലും പാര്‍ട്ടിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ  പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങി. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടിക്ക് ഇപ്പോഴും അറിയില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 

വീടുകള്‍ തോറും കയറിയുള്ള പണപ്പിരിവിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചത് കേരളത്തിലെ പാര്‍ട്ടിയാണെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ട് പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.