ഹരി ശിവരാമന്‍ കെഎച്ച്എന്‍എ ജോയിന്റ് സെക്രട്ടറി

Thursday 26 April 2018 11:07 am IST

വാഷിംഗ്ടണ്‍: ന്യൂ ജേഴ്‌സിയില്‍ 2019 ല്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) കണ്‍വന്‍ഷന്റെ ഭാഗമായുള്ള  ജോയിന്റ് സെക്രട്ടറിയായി ഹരി ശിവരാമനെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. 12  വര്‍ഷംമുമ്പാണ് ഹരി ശിവരാമന്‍ അമേരിക്കയിലേക്ക് കുടിയേറിയത്. 

കേരളത്തില്‍ ബാലഗോകുലവുമായി സഹകരിച്ചു ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റെ തനിമ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നതിലും ഹൈന്ദവ മതസംസ്‌കാരം പരിശീലിപ്പിക്കുന്നതിലും അന്നുണ്ടായിരുന്ന അതേ കൗതുകത്തോടെ തന്നെയാണ് ഹരി ശിവരാമന്‍ അമേരിക്കയിലും പ്രവര്‍ത്തിക്കുന്നത്. കേരള ഹിന്ദു സൊസൈറ്റിയുടെ ഹ്യുസ്റ്റണിലുള്ള ബാലഗോകുലത്തില്‍ 2005 മുതല്‍ ഹരി കുട്ടികള്‍ക്കായുള്ള ക്ലാസുകള്‍ നടത്തുന്നുണ്ട്. 

ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ തുടക്ക കാലം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. വിവിധ സാമൂഹ്യ സംഘടനകളില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നു .  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നാരായണീയം ക്ലാസ് നടത്തുന്നുമുണ്ട്. കെഎച്ച്എന്‍എ യുടെ 2013-15 ലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും 2017 ഡിട്രോയിറ്റ് കണ്‍വന്‍ഷന്‍ യുവ ചെയറുമായിരുന്നു. കോട്ടയം സ്വദേശിയാണ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.