മദ്രസയ്ക്കുള്ളിലെ പീഡനം; പ്രതിഷേധം അലയടിക്കുന്നു

Thursday 26 April 2018 12:14 pm IST

ന്യൂദല്‍ഹി : മദ്രസയ്ക്കുള്ളിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കൗമാരപ്രായക്കാരനെയും മദ്രസ നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്‌തെങ്കിലും രാജ്യതലസ്ഥാനമുൾപ്പെടെയുള്ള ഭാഗങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ അലയടിക്കുകയാണ്. 

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി മദ്രസയില്‍ വെച്ച്‌ ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഞായറാഴ്ച പെണ്‍കുട്ടിയെ മദ്രസയില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഈ മാസം 21നാണു പെണ്‍കുട്ടിയെ കാണാതായത്. കൗമാരപ്രായക്കാരനൊപ്പമാണു കുട്ടിയെ അവസാനം കണ്ടതെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

പെണ്‍കുട്ടി കൈവശം വെച്ച ഒരു ഫോണ്‍ വഴിയാണ് പെണ്‍കുട്ടി എവിടെയാണെന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. 17 വയസ്സുകാരനെ പിടിച്ച്‌ ജുവനൈല്‍ ഹോമിലേക്ക് അയച്ചിട്ടുണ്ടെന്നും പോക്‌സോ വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളതെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പങ്കജ് സിംഗ് പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സൗകര്യം ഒരുക്കിയതിനാണു മദ്രസ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഇതിന് പിന്നില്‍ ഇനിയും കുറ്റവാളികളുണ്ടെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വലിയ ഒരു ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും കുട്ടിയെ മയക്കി കിടത്തിയിട്ടുണ്ടായിരുന്നെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടി കിടന്നിരുന്ന സ്ഥലത്ത് മൂന്നോ നാലോ പുരുഷന്മാര്‍ ഉണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.