ശ്രീജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന ലോംഗ് മാര്‍ച്ച് ആരംഭിച്ചു

Thursday 26 April 2018 12:47 pm IST
പോലീസ് ഭീകരതയില്‍ കൊല ചെയ്യപ്പെട്ട ശ്രീജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന ബിജെപിയുടെ ലോംഗ് മാര്‍ച്ച് ആരംഭിച്ചു

വരാപ്പുഴ: പോലീസ് ഭീകരതയില്‍ കൊല ചെയ്യപ്പെട്ട ശ്രീജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന ബിജെപിയുടെ ലോംഗ് മാര്‍ച്ച് ആരംഭിച്ചു.

കൊലപാതകം സിബിഐ അന്വേഷിക്കണം, ശ്രീജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കണം, ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. എറണാകുളം ഐജി ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ് ഉദ്ഘാടനം ചെയ്തു.

ശ്രീജിത്തിന്റെ അമ്മ ശ്യാമള, ആലുവ പൊലീസിന്റെ ഭീകരതയില്‍ മരിച്ച മുകുന്ദന്റെ ഭാര്യ സ്നേഹ മുകുന്ദന്‍, രാജന്‍ കേസിലെ അഭിഭാഷകനായ അഡ്വ.രാം കുമാര്‍, തിരുവന്തപുരത്ത് പോലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ, എന്നിവര്‍ ചേര്‍ന്ന് എ.എന്‍ രാധാകൃഷ്ണന് പതാക കൈമാറി. ആയിരങ്ങള്‍ പങ്കെടുത്ത ലോംഗ് മാര്‍ച്ച് വരാപ്പുഴ, ഇടപ്പിള്ളി, കലൂര്‍, ഹൈകോര്‍ട്ട് വഴി ഐജി ഓഫീസിനു മുന്നില്‍ വൈകിട്ട് 4.30 ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.