തിരുവനന്തപുരം: അടുത്ത മണ്ഡലകാലം മുതല്‍ ശബരിമലയിലെ ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും ചേരുവ മാറുന്നു. പളനിയിലെ പഞ്ചാമൃതക്കൂട്ട് വികസിപ്പിച്ച മൈസൂരുവിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഎഫ്ടിആര്‍ഐ (സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്) തയ്യാറാക്കിയ പുതിയ ചേരുവയായിരിക്കും പ്രസാദത്തില്‍ ഇനി മുതല്‍ നല്‍കുക.
ദേവസ്വം ബോര്‍ഡ് ചെയര്മാന് കെ പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മീഷണര്‍ എന്‍ വാസു എന്നിവര്‍ സിഎഫ്ടിആര്ഐയിലെത്തി ഡയറക്ടറെ കണ്ട് പുതിയ ചേരുവയെ കുറിച്ച് മനസ്സിലാക്കി. ശബരിമലയിലെ അപ്പം, അരവണ പ്ലാന്റുകള്‍ക്ക് വലിയമാറ്റം വരുത്താതെ തന്നെ പുതിയ ചേരുവയില്പ്പെട്ട പ്രസാദം തയ്യാറാക്കാനാകുമെന്ന് ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്ലാന്റിലെ ജീവനക്കാര്‍ക്ക് ഗവേഷകരെത്തി പരിശീലനവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: