പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് അതിക്രമം; കേന്ദ്രം റിപ്പോര്‍ട്ട് തേടി

Thursday 26 April 2018 1:58 pm IST
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമങ്ങളെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. അക്രമണത്തിനിരയായ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി

ന്യൂദല്‍ഹി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമങ്ങളെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. അക്രമണത്തിനിരയായ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടേ പശ്ചിമ ബംഗാളില്‍ വ്യാപകമായ ആക്രമണമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്നത്. തിരഞ്ഞെടുപ്പിനു നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ്സ് ബിജെപി പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആക്രമണത്തില്‍ പരിക്കേറ്റ നാല്‍പതോളം ബിജെപി പ്രവര്‍ത്തകര്‍ രാജ്നാഥ് സിംഗിനെ സന്ദര്‍ശിച്ചത്.

തിരഞ്ഞെടുപ്പ് സ്വതന്ത്രമായും നീതിയുക്തവുമായി നടത്തുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.