കഠ്‌വ കേസിൻ്റെ വിചാരണ കശ്മീരിനു പുറത്ത്

Thursday 26 April 2018 1:59 pm IST

ന്യൂദല്‍ഹി : കഠ്‌വ കൂട്ടബലാത്സംഗ കേസിന്റെ വിചാരണ കശ്‌മീരിന് പുറത്തു നടത്തണമെന്ന ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിങ്ങിന് പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നേരത്തെ വിചാരണ കശ്‌മീരിന് പുറത്തു നടത്താമെന്നും പ്രതികള്‍ക്ക് കേസിനെ സ്വാധീനിക്കാന്‍ ഇടനല്‍കരുതെന്നും ആവശ്യമുയര്‍ന്നിരുന്നു.പ്രതികള്‍ക്കെതിരെ ഹാജരായാല്‍ തന്നെയും കുഞ്ഞിനേയും അപായപ്പെടുത്തുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ദീപിക പറഞ്ഞിരുന്നു . ജമ്മു കശ്‌മീര്‍ ബാര്‍ അസ്സോസിയഷനും ഇവര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.