പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ പുറത്താക്കി

Thursday 26 April 2018 4:25 pm IST

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിനെ ഇസ്ലാമാബാദ് ഹൈക്കോടതി പുറത്താക്കി. ചട്ട വിരുദ്ധമായി യു‌എ‌ഇ വര്‍ക്ക് പെര്‍മിറ്റ് കൈവശം വച്ചതിനാണ് ശിക്ഷ. ആജീവനാന്ത കാലത്തേയ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നും കോടതി ഉത്തരവിട്ടു. 

2013-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് യു.എ.ഇയിലെ തന്റെ സ്ഥിരം ജോലി സംബന്ധിച്ച വിവരം ഖ്വാജ ആസിഫ് മറച്ചു വച്ചു. ഇത് സംബന്ധിച്ച്‌ മുന്‍ പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ഖാന്റെ ടെഹ്‌രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇസ്മാന്‍ ദര്‍ ആണ് പരാതി നല്‍കിയത്.

ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് ഐഎംസിഎല്‍ കമ്പനിയിലുള്ള തന്റെ സ്ഥിരം ജോലിക്കാര്യം മറച്ച്‌ വെച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. ഇത് ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.