ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28 ന്

Thursday 26 April 2018 4:51 pm IST
ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് മെയ് 28 നു നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ . വോട്ടെണ്ണല്‍ മെയ് 31 ന് നടക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 10 ആണ്

ആലപ്പുഴ : ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് മെയ് 28 നു നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ . വോട്ടെണ്ണല്‍ മെയ് 31 ന് നടക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 10 ആണ്.

സൂക്ഷ്മപരിശോധന മെയ് 11 നു നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് 14 ആണ്. വിവിപാറ്റ് ഉള്ള മെഷീനുകളാകും ഉപയോഗിക്കുക. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇത്തരം മെഷീനുകളാകും ഉപയോഗിക്കുക.

മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു . എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി.എസ് ശ്രീധരന്‍ പിള്ളയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി വിജയകുമാറുമാണ് മത്സരരംഗത്തുള്ളത് 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.