ചൊവ്വ ശ്രീ മഹാശിവക്ഷേത്ര മഹോത്സവം 7 ന് ആരംഭിക്കും

Thursday 26 April 2018 7:11 pm IST

 

കണ്ണൂര്‍: ചൊവ്വ ശ്രീ മഹാശിവക്ഷേത്ര മഹോത്സവം മെയ് 7 ന് ആരംഭിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 20 ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും. ആചാര്യന്‍ പുതൃക്കോവില് ഇല്ലം സന്തോഷ് പി. നമ്പൂതിരിയുടെ നേതൃത്വത്തില്‍ 7 മുതല്‍ ഭാഗവത സപ്താഹ യഞ്ജവും ഉത്സവത്തിന്റെ ഭാഗമായി നടക്കും.

15 ന് രാവിലെ 9.30 ന് ചൊവ്വ ശ്രീ ഭഗവതിക്ക് പൊങ്കാല സമര്‍പ്പണവും വൈകുന്നേരം 6 മണിക്ക് കണ്ണുക്കര കൊടപറമ്പ് ദേശവാസികളുടെ പൂജാദ്രവ്യ കലവറ ഘോഷയാത്രയും തുടര്‍ന്ന് 7 മണിക്ക് തിരുവുത്സവ കൊടിയേറ്റവും നടക്കും. രാത്രി 8 മണിക്ക് സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ.വാസു ഉദ്ഘാടനം ചെയ്യും.

15 ന് വീരമണി രാജുവിന്റെ ഗാനമേള,സന്നിധാനന്ദന്റെ ഭക്തിഗാനമേള,വിവിധ ക്ഷേത്രകലകള്‍, നൃത്തനൃത്യങ്ങള്‍, ഉപകരണ സംഗീതം മുതലായവ വിവിധ കലാപരിപാടികള്‍ നടക്കും. 20ന് ഉച്ചയ്ക്ക് ആറാട്ടു സദ്യയും വൈകുന്നേരം 7 മണിക്ക് ആറാട്ടെഴുന്നളളത്തിനു ശേഷം ഉത്സവത്തിന് കൊടിയിറങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം നവീകരണ കമ്മറ്റി പ്രസിഡണ്ട് ടി.എന്‍.സുരേഷ് കുമാര്‍, എ.പി.രാഗേഷ്, സി.മനോഹരന്‍, പി.ദിനേഷ് കുമാര്‍,എന്‍.പി.പ്രദീപന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.