കണ്ണൂര്‍: എംവിആര്‍ സമൃതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എംവിആര്‍ ജന്മദിനാഘോഷം അഞ്ചിന് ആചരിക്കും. ഇതിന്റെ ഭാഗമായി വൈകീട്ട് രണ്ടരക്ക് ചേമ്പര്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ ഇന്ത്യഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ സി.പി.ജോണ്‍ സംസാരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു..എം എല്‍ എ മാരായ സണ്ണിജോസഫ്, കെ.എം.ഷാജി, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്, മുന്‍ എംഎല്‍എ പ്രകാശന്മാസ്റ്റര്, ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ എംവിആറിന്റെ ആത്മസുഹൃത്തും രാഷ്ട്രീയ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനുമായ സി.പി.ദാമോദരനെ മുന്‍ ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.ലക്ഷ്മണന്, മാണിക്കര ഗോവിന്ദന്, ഡോ.പി.പി ഭാസ്കരന്, സുധീഷ് കടന്നപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: