കണ്ണൂര്‍: ഗള്‍ഫില്‍ നിന്ന് നാട്ടില്‍ അവധിക്ക് വന്ന യുവാവിനെ ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഴീക്കല്‍ കപ്പക്കടവ് കടപ്പുറത്തകത്ത് തറവാട്ടംഗം ഷബാന-സലീം ദമ്പതികളുടെ മകന് ഷഹബാസ് (23) ആണ് ഗോവയില്‍വെച്ച് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി സ്നേഹിതന്മാരോടൊപ്പം ഗോവയില്‍ പോയതായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ ഗോവയിലെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മണലിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും. ഗള്‍ഫില്‍ നിന്ന് രണ്ട് മാസം മുമ്പാണ് ഷഹബാസ് നാട്ടിലെത്തിയത്. രണ്ട് സഹോദരങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: