പേടിസ്വപ്‌നം കൊണ്ട് ഉറക്കം നഷ്ടപ്പെട്ടവര്‍

Friday 27 April 2018 2:09 am IST

കോടതികളുടെ വിശ്വാസ്യത തകര്‍ക്കുന്നതിനുള്ള ഒരു നീക്കമായിരുന്നു കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷകക്ഷികളുടേത്. സത്യസന്ധനായ ഒരു ജഡ്ജിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഇത് തന്നെയാണ് പ്രതിപക്ഷത്തിന്റെ പേടിയും. അദ്ദേഹത്തിന്റെ മുന്നിലെത്തുന്ന കേസുകളില്‍ ന്യായമായ വിധി പുറപ്പെടുവിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നു എന്നുള്ളതില്‍ സംശയമില്ല. പല കേസുകളുടെയും വിധി വരാനിരിക്കുന്നതേയുള്ളൂ.അവയെല്ലാം തങ്ങള്‍ക്കിഷ്ടപ്പെട്ട ജഡ്ജിക്ക് മുന്‍പില്‍ എത്തിച്ചുകൊണ്ട് അനുകൂലമായ വിധി സമ്പാദിക്കാം എന്ന ധാരണയാകാം ഈ നടപടിയിലേക്ക് പ്രതിപക്ഷത്തെ നയിച്ചത്. ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതും തൊട്ടുപിന്നാലെ  ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് അവരിലൊരാളെ വസതിയില്‍ ചെന്ന്  കണ്ടതും ഇതുമായി ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. എന്തായാലും തികച്ചും ഭരണഘടനാ വിരുദ്ധമായ ഈ നീക്കം പൊളിച്ച  രാജ്യസഭാ അധ്യക്ഷന്‍  വെങ്കയ്യ നായിഡു കോടതിയുടെയും ഒപ്പം രാജ്യത്തിന്റെയും അന്തസ്സുയര്‍ത്തി.

സണ്‍ കൃഷ്ണ

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.