മാവോയിസ്റ്റ്‌ ആക്രമണം: കോഫി ഗോഡൗണ്‍ തകര്‍ന്നു

Thursday 21 July 2011 12:23 pm IST

വിശാഖപട്ടണം: തുമുലബണ്ഡ ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ കോഫി ഗോഡൗണ്‍ ആക്രമിച്ചു തകര്‍ന്നു. കുഴിബോംബുകള്‍ ഉപയോഗിച്ച്‌ നടത്തിയ സ്ഫോടനത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും തകര്‍ന്നു. ആന്ധ്രപ്രദേശ്‌ ഗവര്‍ണര്‍ ഇ.എസ്‌.എല്‍ നരംസിംഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ സുരക്ഷാക്രമീകരണത്തിനായി കൂടുതല്‍ പോലീസുകാരെ നഗരത്തിലേക്ക്‌ വിന്യസിച്ചതിനിടയിലായിരുന്നു ഗ്രാമത്തില്‍ ആക്രമണം നടന്നത്‌. എട്ടുലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.