ആശുപത്രി മാനേജ്‌മെന്റ് കോടതിയിലേക്ക്; നഴ്‌സുമാര്‍ക്ക് പുതുക്കിയ ശമ്പളം നല്‍കില്ല

Friday 27 April 2018 2:20 am IST

കൊച്ചി: നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ശമ്പളം നല്‍കേണ്ടതില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകളുടെ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവിനെതിരെ വീണ്ടും കോടതിയെ സമീപിക്കും. എറണാകുളത്ത് ചേര്‍ന്ന വിവിധ സ്വകാര്യ ആശുപത്രി ഉടമാ സംഘടനകളുട യോഗമാണ് തീരുമാനമെടുത്തത്. 

നഴ്‌സുമാരുടെ അടിസ്ഥാനശമ്പളം 20,000 രൂപയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് സ്വകാര്യ ആശുപത്രികള്‍ രംഗത്ത് വന്നിട്ടുള്ളത്. സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ വേതനം ഗീകരിക്കാനാവില്ല.  ഭീമമായ തുക നല്‍കാന്‍ 80 ശതമാനം ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും സാധിക്കില്ല. 2017 ഒക്ടോബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിക്കുന്ന പ്രശ്‌നമേയില്ല.

വിവിധ മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ലീഗല്‍ സെല്ലുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതിയില്‍ചോദ്യം ചെയ്യും. സ്വകാര്യ ആശുപത്രികളുടെ അവസ്ഥ സര്‍ക്കാറിനെ ബോദ്ധ്യപ്പെടുത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ ആശുപത്രികള്‍ പൂട്ടിയിടും. 

എറണാകുളം അവന്യു റീജന്‍സി ഹോട്ടലില്‍ നടന്ന യോഗത്തില്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ഹോസ്പിറ്റല്‍ ബോര്‍ഡ് ഒഫ് ഇന്ത്യ പ്രതിനിധികള്‍, ഹോസ്പിറ്റല്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ പ്രതിനിധികള്‍, സംസ്ഥാനത്തെ വന്‍കിട ആശുപത്രികളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.