പ്രധാനമന്ത്രി ഇന്നും നാളെയും ചൈനയില്‍; പ്രസിഡന്റുമായി അനൗപചാരിക കൂടിക്കാഴ്ച

Friday 27 April 2018 2:28 am IST
അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിന്റെ വികസനത്തിനുള്ള മുന്‍ഗണനകളും ആശയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. അന്താരാഷ്ട്രവും ഉഭയകക്ഷി പ്രാധാന്യമുള്ളതുമായ വിഷയങ്ങളിലെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലെത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തും. 1954ന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ അനൗപചാരിക ചര്‍ച്ച നടക്കുന്നത്. അതിര്‍ത്തിത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷാവസ്ഥ പരിഹരിക്കുകയും പരസ്പര വിശ്വാസം ജനിപ്പിക്കുകയുമാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. പ്രധാനപ്പെട്ട കരാറുകള്‍ക്ക് സാധ്യതയില്ല. 

അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിന്റെ വികസനത്തിനുള്ള മുന്‍ഗണനകളും ആശയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. അന്താരാഷ്ട്രവും ഉഭയകക്ഷി പ്രാധാന്യമുള്ളതുമായ വിഷയങ്ങളിലെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

മോദിയുടെ നാലാമത്തെ ചൈനാ സന്ദര്‍ശനമാണിത്. ജൂണില്‍ ഷാംഗ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി ചൈനയിലെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.