മുംബൈ: ഇന്ത്യന്‍ സായുധ സേനയ്ക്ക് നൂതന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വികസിപ്പിച്ചെടുത്ത് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സിആര്‍പിഎഫിന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബിഎആര്‍ സിയുടെ ട്രോംബെ കേന്ദ്രമാണ് പുതിയ ജാക്കറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്. നിലവിലുള്ള ജാക്കറ്റുകളുടെ ഭാരക്കൂടുതലും ബുള്ളറ്റിനെ തടയാനുള്ള അപര്യാപ്തതയുമാണ് പുതിയ ജാക്കറ്റുകള്‍ വികസിപ്പിച്ചെടുക്കാന്‍ വഴിത്തിരിവായത്
പഴയ ജാക്കറ്റുകള്‍ക്ക് 17 കി.ഗ്രാമാണ് ഭാരം. പുതിയവയ്ക്ക് 6.6 കി.ഗ്രാം. വിലക്കുറവും മറ്റൊരു പ്രത്യേകതയാണ്. ആണവ ശാസ്ത്രജ്ഞനായിരുന്ന ഡോ. ഹോമി ജെ. ഭാഭയോടുള്ള ആദരസൂചകമായി ‘ബാബ കവച്’ എന്നാണ് ജാക്കറ്റിന് പേരു നല്‍കിയിരിക്കുന്നത്. അംഗീകൃത ഏജന്‍സികള്‍ 30 തവണ പരീക്ഷണ വിധേയമാക്കിയ ജാക്കറ്റുകള്‍ സേനയുടെ ആവശ്യാര്‍ത്ഥം മൂന്ന് വ്യത്യസ്ത തരങ്ങളില്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്.
ബുള്ളറ്റുകളെ ശക്തമായി പ്രതിരോധിക്കാന്‍ കഴിവുള്ള ബോറോണ്‍ കാര്‍ബൈഡ് സെറാമിക് ഉയര്‍ന്ന താപത്തില്‍ കോംപൊസിറ്റ് പോളിമറും കാര്‍ബണ്‍ നാനോ ട്യൂബുകളുമായി സംയോജിപ്പിച്ചാണ് ജാക്കറ്റിന്റെ നിര്‍മ്മിതിയെന്ന് ബിഎആര്‍സി. മെറ്റീരിയല്‍സ് ഗ്രൂപ്പിന്റെ സീനിയര്‍ ഓഫീസര്‍ ഡോ. കിന്ഷുഗ് ദാസ് ഗുപ്ത പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഇതേ നിലവാരമുള്ള ജാക്കറ്റുകള്‍ക്ക് 1.5 ലക്ഷം രൂപയാണ് വില. അതേസമയം ബാബാ കവാച്ച് ജാക്കറ്റുകള്‍ക്ക് വില 70,000 മാത്രം.
കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ തുളച്ച്, വെടിയേറ്റ് സൈനികര്‍ മരിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയില്‍ നിര്‍മ്മിച്ച പ്രത്യേക സ്റ്റീല്‍ ബുള്ളറ്റുകളാണ് കശ്മീര്‍ ഭീകരര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
അതേസമയം ബാബാ കവാച്ച് ബുള്ളറ്റുകള്‍ക്ക് എകെ 47 േ്രശണിയിലുള്ള തോക്കുകളെപ്പോലും പ്രതിരോധിക്കാന്‍ കഴിയും. ഹൈദരാബാദിലെ മിശ്ര ദത്തു നിഗം കമ്പനിയാണ് പുതിയ ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്നത്. കമ്പനിക്ക് ഇതിന്റെ സാങ്കേതികവിദ്യ ബിഎആര്‍സി പ്രതിവര്‍ഷം ഒരുലക്ഷം ജാക്കറ്റുകളാണ് നിര്‍മ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: