മേയ്ക്ക് ഇന്‍ ഇന്ത്യ; വിമാന നിര്‍മ്മാണത്തിന് മുന്‍ഗണനയെന്ന് കേന്ദ്ര മന്ത്രി

Friday 27 April 2018 2:38 am IST

ന്യൂദല്‍ഹി: മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ വിമാന നിര്‍മ്മാണത്തിനും വ്യോമയാന മേഖലയിലെ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു. ഇന്ത്യയില്‍ ലോകോത്തര നിലവാരത്തിലുള്ള പാസഞ്ചര്‍, കാര്‍ഗോ ഹബുകള്‍ നിര്‍മ്മിക്കും. 

വ്യോമയാന വ്യവസായവുമായി ബന്ധപ്പെട്ടവരുടെയും, എയര്‍ലൈന്‍ സിഎംഡിമാരുടെയും, എയര്‍പോര്‍ട്ട് ഡയറക്ടര്‍മാരുടെയും യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം സെക്രട്ടറി രാജീവ് നയന്‍ ചൗബേ, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.