കോണ്‍ഗ്രസിനെ സഹായിക്കാന്‍ ആഹ്വാനവുമായി സിപിഐ

Friday 27 April 2018 2:52 am IST

കൊല്ലം: കോണ്‍ഗ്രസിന് ഒത്താശചെയ്യാനുള്ള പരസ്യ ആഹ്വാനത്തോടെ സിപിഐ ദേശീയസമ്മേളനം മൂന്നാംദിനത്തിലേക്ക്. ബിജെ പിയെ എതിര്‍ക്കാനെന്ന പേരിലാണ് കോണ്‍ഗ്രസ് ബാന്ധവത്തിന് സിപിഐ കളമൊരുക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി നല്ല ബന്ധം സൂക്ഷിക്കുന്ന സിപിഐക്ക് കേരളത്തില്‍ അവരുമായി ഭരണം പങ്കിട്ട പാരമ്പര്യവുമുണ്ട്.

വിവിധ ഇടത് നേതാക്കള്‍ പങ്കെടുത്തു.  സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി കൗതുകകരമായ വാദമാണ് സമ്മേളനത്തില്‍ നിരത്തിയത്. കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നത് സംബന്ധിച്ച സ്വപ്നങ്ങള്‍ കാണാന്‍ നേപ്പാളിലേക്ക് നോക്കാനായിരുന്നു സിപിഐ പ്രതിനിധികളോടുള്ള നിര്‍ദേശം. ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാള്‍ ഇപ്പോള്‍ ഭരിക്കുന്നത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നായിരുന്നു വാദം. ചൈന, അമേരിക്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആശംസാസന്ദേശങ്ങള്‍ വായിച്ചു.

ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ കേന്ദ്രകണ്‍ട്രോള്‍ കമ്മീഷനംഗം സി.എ. കുര്യന്‍ പതാക ഉയര്‍ത്തി. പ്രതിനിധിസമ്മേളനത്തില്‍ ഉച്ചയ്ക്ക് ശേഷം കരടുരാഷ്ട്രീയ  റിപ്പോര്‍ട്ടും കരട് രാഷ്ട്രീയപ്രമേയവും കരടുസംഘടനാറിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇന്നും നാളെയുമായി ചര്‍ച്ച നടക്കും. 28ന് വൈകിട്ട് ജനറല്‍ സെക്രട്ടറിയുടെ മറുപടിയോടെ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കും. 29നാണ് സമാപനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.