കോഹ്‌ലിയെ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്തു

Friday 27 April 2018 3:02 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ)  രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു.

മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ ദ്രോണാചാര്യ അവാര്‍ഡിനും ഇതിഹാസമായ ഇന്ത്യന്‍ ഓപ്പണര്‍ സുനില്‍ ഗവാസ്‌ക്കറെ ധ്യാന്‍ചന്ദ് പരുസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

രാഹുല്‍ ദ്രാവിഡിന്റെ ശക്ഷിണത്തില്‍ ഇന്ത്യന്‍ ടീം ഈ വര്‍ഷം അണ്ടര്‍-19 ലോകകപ്പ്് കിരീടം നേടി. 2016 ല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ടീം ലോകകപ്പിന്റെ ഫൈനലിലെത്തിയിരുന്നു.

ഇന്ത്യക്ക് ഒട്ടേറെ വിജയങ്ങള്‍ നേടിക്കൊടുത്ത വിരാട് കോഹ്‌ലിയെ ഇത് രണ്ടാം തവണയാണ് ഖേല്‍ രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്യുന്നത്. 2016 ലാണ് ആദ്യ കോഹ്‌ലിയെ ശുപാര്‍ശ ചെയ്തത്. അന്ന് പക്ഷെ കോഹ്‌ലിയെ അവാര്‍ഡിന് പരിഗണിച്ചില്ല . റിയോ ഒളിമ്പിക്‌സില്‍ തിളങ്ങിയ പി.വി. സിന്ധു, സാക്ഷി മാലിക്ക് , ദീപാ കര്‍മാക്കര്‍ എന്നിവര്‍ക്കാണ് 2016ല്‍ ഖേല്‍രത്‌ന അവാര്‍ഡ് ലഭിച്ചത്.

കളിക്കാരനും വിമര്‍ശകനുമെന്ന നിലയിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സുനില്‍ ഗവാസ്‌ക്കറെ ധ്യാന്‍ചന്ദ് പരുസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്.

അര്‍ജുന അവാര്‍ഡ് ലഭിക്കാത്തവരെയാണ് സാധാരണ ധ്യാന്‍ ചന്ദ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. അതിനാല്‍ അര്‍ജുന അവാര്‍ഡ് ജേതാവായ ഗവാസ്‌ക്കര്‍ക്ക് ഈ അവാര്‍ഡ് ലഭിക്കുമോയെന്ന് കണ്ടറിയണം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.