സൈന, സിന്ധു ക്വാര്‍ട്ടറില്‍

Friday 27 April 2018 2:58 am IST

വുഹാന്‍ (ചൈന): ഇന്ത്യയുടെ സൈന നെഹ്‌വാളും പി.വി. സിന്ധുവും ഏഷ്യ ബാഡ്മിന്റ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

പുരുഷന്മാരുടെ ഒന്നാം സീഡായ കെ. ശ്രീകാന്തും ലോക പത്തം നമ്പറായ എച്ച്.എസ് പ്രണോയിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ സൈന ചൈനയുടെ ഗാവോ ഫാങ്ജീയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത. സ്‌കോര്‍ 21-18, 21-8. മത്സരം നാല്‍പ്പത് മിനിറ്റ് നീണ്ടു. ക്വാര്‍ട്ടറില്‍ കൊറിയയുടെ ലീ ജാങ് മിയാണ് സൈനയുടെ എതിരാളി. ലീ ജാങ് മി രണ്ടാം റൗണ്ടില്‍ തായ്‌ലന്‍ഡിന്റെ ഇന്റാണോണിനെ തോല്‍പ്പിച്ചു.

മൂന്നാം സീഡായ സിന്ധു പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് താരമായ ചെന്‍ സിയോവോസിനെ അനായാസം മറികടന്നു. സ്‌കോര്‍ 21-12, 21-15. ഏഴാം സീഡായ സങ് ജി ഹുന്നും തായ്‌ലന്‍ഡിന്റെ ബുസാനനും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് സൈന അടുത്ത റൗണ്ടില്‍ നേരിടുക.

ശ്രീകാന്തിന് ഏറെ ബുദ്ധിമുട്ടാതെ തന്നെ ക്വാര്‍ട്ടറില്‍ കടക്കാനായി. എതിരാളിയായ വോങ് വിങ് കി വിന്‍സന്റ് 2-7 ന് പിന്നില്‍ നില്‍ക്കുമ്പോള്‍ പരിക്കേറ്റ് പിന്മാറി. മൂന്ന് തവണ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ ലീ ചോങ് വീയാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ ്എതിരാളി.

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്ന എച്ച്.എസ.് പ്രണോയ് ശക്തമായ പോരാട്ടത്തിലാണ് ക്വാര്‍ട്ടറില്‍ കടന്നത് . ചൈനീസ് തായ്‌പേയിയുടെ വാങ് സു വീയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 16-21, 21-14, 21-12.

ഇന്ത്യയുടെ ബി സായ് പ്രണീത് രണ്ടാം റൗണ്ടില്‍ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു. സ്‌കോര്‍ 12-21, 12-21.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.