മൗലവിയും പീഡിപ്പിച്ചു; പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മൗനം

Friday 27 April 2018 3:42 am IST
മെഴുകുതിരി തെളിയിച്ചും പ്ലക്കാര്‍ഡുകളേന്തിയും നൂറ് കണക്കിനാളുകള്‍ തെരുവിലിറങ്ങി. മുഴുവന്‍ കുറ്റക്കാരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഖാസിപൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. 'ഞാന്‍ ഗീത' എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളിലും പെണ്‍കുട്ടിക്ക് പിന്തുണയറിയിച്ച് പ്രതികരണങ്ങളുണ്ടായി. മൗലവിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി: തട്ടിക്കൊണ്ടുപോയി മദ്രസ്സയില്‍ തടവിലാക്കി പീഡിപ്പിച്ച സംഭവത്തില്‍ മൗലവിക്കെതിരെ ഹിന്ദു പെണ്‍കുട്ടിയുടെ മൊഴി. മൗലവി ഗുലാം ഷാഹിദും പീഡിപ്പിച്ചതായി പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. സംഭവത്തില്‍ കഴിഞ്ഞ ദിവസം പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് ദല്‍ഹിയില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. 

മെഴുകുതിരി തെളിയിച്ചും പ്ലക്കാര്‍ഡുകളേന്തിയും നൂറ് കണക്കിനാളുകള്‍ തെരുവിലിറങ്ങി. മുഴുവന്‍ കുറ്റക്കാരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഖാസിപൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. 'ഞാന്‍ ഗീത' എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളിലും പെണ്‍കുട്ടിക്ക് പിന്തുണയറിയിച്ച് പ്രതികരണങ്ങളുണ്ടായി. മൗലവിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

ജമ്മു കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയ കോണ്‍ഗ്രസ്സും ഇടതുപക്ഷവും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മുസ്ലിമായതിനാലാണ് കത്വ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന വിഷപ്രചാരണം നടത്തിയ പ്രതിപക്ഷം മദ്രസ്സയിലെ പീഡനം കണ്ടില്ലെന്ന് നടിക്കുകയാണ്. 

ഈ മാസം 21ന് കടയില്‍ പോകുമ്പോഴാണ് പ്രതിയായ പതിനേഴുകാരന്‍ സാഹിബാബിലെ മദ്രസ്സയിലേക്ക് തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പീഡിപ്പിച്ച ശേഷം മൗലവിയും പതിനേഴുകാരനും മുറിയില്‍ പൂട്ടിയിട്ടു. കരഞ്ഞ് ബഹളംവച്ചെങ്കിലും ആരും കേട്ടില്ല. മദ്രസ്സയിലെത്തിയ മറ്റ് ചിലരും മോശമായി പെരുമാറിയെന്നും മൊഴിയിലുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 

മൗലവിയുടെ വിശ്രമ മുറിയില്‍ തറയില്‍ കിടക്കുന്ന നിലയിലാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മദ്രസ്സ പ്രവര്‍ത്തിക്കുന്ന കെട്ടിടം സമീപത്തെ പള്ളിക്കമ്മറ്റിയുടേതാണ്. കഴിഞ്ഞ വര്‍ഷമാണ് ഗുലാം ഷാഹിദ് ഇവിടെയെത്തിയത്. മറ്റ് കുട്ടികളെ പീഡിപ്പിക്കുകയോ ഇത്തരത്തില്‍ തട്ടിക്കൊണ്ടുവരികയോ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. മദ്രസ്സ സന്ദര്‍ശിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. മകള്‍ ദുരന്തത്തിന്റെ ആഘാതത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ സാധിക്കുന്ന മാനസികാവസ്ഥയിലല്ല, അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് ചില്‍ഡ്രണ്‍സ്് ഹോമിലേക്കയച്ചു. ദല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി കുടുംബത്തെ സന്ദര്‍ശിച്ചു. മദ്രസ്സയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.