ലിഗയുടെ മരണം: ഒരാള്‍ കസ്റ്റഡിയില്‍; പത്തോളം പേര്‍ സംശയത്തിന്റെ നിഴലില്‍

Friday 27 April 2018 9:54 am IST

കൊല്ലം: കോവളത്ത് കണ്ടല്‍കാടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ലാത്വിയക്കാരി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോവളം ബീച്ചിലെ പുരുഷ ലൈംഗികത്തൊഴിലാളിയായ 40 കാരനാണ് കോട്ടയത്ത് വച്ച് പോലീസിന്റെ പിടിയിലായത്. 

കണ്ടല്‍ക്കാടുകളിലേക്ക് ലിഗ എത്തിയ വള്ളം പോലീസ് കണ്ടെത്തി. മയക്കുമരുന്നു സംഘത്തില്‍പ്പെട്ടയാളാണ് ലിഗയെ കാട്ടിനുളളിലേക്കു കൊണ്ടുവന്നതെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഒറ്റയ്‌ക്കെത്തുന്ന വിദേശികളെ ലഹരിവസ്തുക്കള്‍ നല്‍കി പാട്ടിലാക്കുന്ന സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടു ദിവസം മുമ്പ് കോവളം പൂനം പ്രദേശത്തു നിന്നു അപ്രത്യക്ഷനായ ആളിലേക്ക് ശ്രദ്ധ നീണ്ടത്. ഇയാളുടെ സുഹൃത്തുക്കളായ നാലു പേരും കസ്റ്റഡിയിലായെന്നാണ് സൂചന. ഈ നാലു പേര്‍ ചേര്‍ന്നാണ് കണ്ടല്‍ക്കാടുകളിലേക്ക് കൊണ്ടു പോയതെന്നാണ് കരുതുന്നത്. 

മരണത്തില്‍ പത്തോളം പേര്‍ സംശയത്തിന്റെ നി‍ഴലിലാണ്. കോട്ടയത്ത് നിന്നുമാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. കോവളം ബീച്ചില്‍ വിദേശ വനിതകള്‍ക്ക് വേണ്ടി ഒപ്പം പോകുകയും ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യാറുള്ള ഇയാള്‍ ലഹരിക്കടിമയാണ്. ലിഗയ്ക്കും ഇയാള്‍ ലഹരി സിഗററ്റ് നല്‍കി. അത് വലിച്ച്‌ യുവതി ബോധരഹിതയായതോടെ കണ്ടല്‍ കാടിനിടയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ലിഗ പ്രതിരോധിച്ചതോടെ കൊലപ്പെടുത്തി എന്നാണ് പോലീസ് കരുതുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.