ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

Friday 27 April 2018 10:18 am IST
സുപ്രീംകോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30ന് ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു

ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30ന് ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. 

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. സുപ്രീം കോടതി ജഡ്ജിയാവുന്ന ഏഴാമത്തെ വനിതയാകും ഇവര്‍. ജസ്റ്റിസ് ഫാത്തിമ ബീവിയാണു സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഒ.പി. മല്‍ഹോത്രയുടെ മകളാണ് ഇന്ദു.

1956 ല്‍ ബെംഗളൂരുവിലാണ് ഇന്ദു മല്‍ഹോത്രയുടെ ജനനം. സുപ്രീംകോടതി അഭിഭാഷകനായിരുന്ന അച്ഛന്‍  ഓം പ്രകാശ് മല്‍ഹോത്രയുടെ പാത പിന്തുടര്‍ന്ന് നിയമരംഗത്തെത്തി. ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദം നേടി.  1983-ലാണ് പ്രാക്ടീസ് തുടങ്ങിയത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.