കാനത്തിനെതിരെ മാണി; ഒരു വെടിക്ക് രണ്ട് പക്ഷി

Friday 27 April 2018 12:21 pm IST
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം)ന്റെ സഹായം വേണ്ടെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി രംഗത്ത്

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം)ന്റെ സഹായം വേണ്ടെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി രംഗത്ത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയമാണ് കാനത്തിന്റെ ലക്ഷ്യമെന്നും മാണി പറഞ്ഞു. സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയാണ് മത്സരരംഗത്തുള്ളത്. സിപിഎം സ്ഥാനാര്‍ഥി ജയിക്കണെന്ന് കാനത്തിന് വലിയ ആഗ്രഹമില്ല. കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയുന്നതിലൂടെ ഒരു വെടിക്ക് രണ്ട് പക്ഷിയാണ് കാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്നുവച്ചാല്‍ നഷ്ടം സിപിഎമ്മിനാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. കേരള കോണ്‍ഗ്രസ് വോട്ടു ചെയ്യുന്നവര്‍ ചെങ്ങന്നൂരില്‍ വിജയിക്കുമെന്നും മാണി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.