കഠ്‌വ കേസിലെ വിചാരണയ്ക്ക് സ്റ്റേ

Friday 27 April 2018 1:34 pm IST

ന്യൂദല്‍ഹി: കഠ്‌വ കേസിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. അടുത്തമാസം ഏഴ് വരെയാണ് സ്റ്റേ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച വിവിധ ഹര്‍ജികള്‍ കോടതിയില്‍ എത്തിയിട്ടുണ്ട്. ഈ ഹര്‍ജികളില്‍ തീരുമാനം ആകുന്നത് വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. 

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും പരിഗണനയിലുണ്ട്. മെയ് ഏഴിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.