ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

Friday 27 April 2018 2:06 pm IST
ഛത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം. ഏഴ് മാവോയിസ്റ്റുകളെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ നിന്നും ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍, ഒരു .303 ഫൈിള്‍, ആറ് റോക്കറ്റ് ലോഞ്ചറുകള്‍, മൂന്ന് ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി

ബീജാപൂര്‍: ഛത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം. ഏഴ് മാവോയിസ്റ്റുകളെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ നിന്നും ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍, ഒരു .303 ഫൈിള്‍, ആറ് റോക്കറ്റ് ലോഞ്ചറുകള്‍, മൂന്ന് ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.

പ്രദേശത്ത് മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. ഛത്തീസ്ഗഢ് സുരക്ഷാസേനയും തെലങ്കാന പോലീസിലെ മാവോയിസ്റ്റ് വിരുദ്ധ സംഘമായ ഗ്രേഹൗണ്ട്സും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ നടത്തിയത്.

ദക്ഷിണ ബിജാപൂരിലെ വനത്തിനുള്ളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയതെന്ന് ബിജാപൂര്‍ എസ്.പി മോഹിത് ഗാര്‍ഗ് വ്യക്തമാക്കി. മഹാരാഷ്ട്രതിലെ ഗഡ്ചിരോലിയില്‍ 20 സ്ത്രീകള്‍ ഉള്‍പ്പെടെ 39 മാവോയിസ്റ്റുകളെ വകവരുത്തിയതിനു തൊട്ടുപിന്നാലെയാണ് ഛത്തീസ്ഗഢിലും ഏറ്റുമുട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.