ഭൂട്ടിയയുടെ പുതിയ പാര്‍ട്ടി ഹംറോ സിക്കിം

Friday 27 April 2018 2:29 pm IST
''എന്റെ വീടും കുടുംബവും എല്ലാം സിക്കിമിലാണ്. ഞാന്‍ ആ മണ്ണിന്റെ മകനാണ്. എനിക്ക് അവിടെ കൂടുതല്‍ പലതും ചെയ്യാനാവുമെന്ന് കരുതുന്നു''

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ഫുട്‌ബോള്‍ താരം ഭായ്ചുങ് ഭൂട്ടിയ ഒടുവില്‍ 'ഹംറോ സിക്കിം' എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. തൃണമൂല്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു. രണ്ടു മാസംമുമ്പാണ് തൃണമൂല്‍ വിട്ടത്. ഭൂട്ടിയ ബിജെപിയില്‍ ചേരുന്നുവെന്നും മറ്റും പ്രചാരണമുണ്ടായിരുന്നു.

ഹംറോ സിക്കിം രൂപീകരണത്തോടെ സ്വന്തം വേരിലേക്ക് മടങ്ങിയ വികാരമാണെന്ന് ബൂട്ടിയ പറഞ്ഞു. ''എന്റെ വീടും കുടുംബവും എല്ലാം സിക്കിമിലാണ്. ഞാന്‍ ആ മണ്ണിന്റെ മകനാണ്. എനിക്ക് അവിടെ കൂടുതല്‍ പലതും ചെയ്യാനാവുമെന്ന് കരുതുന്നു,'' ബൂട്ടിയ പറഞ്ഞു.

'' ഞാന്‍ ബംഗാള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടും, ഏറെനാള്‍ അവിടെ വിവിധ ക്ലബുകള്‍ക്കു വേണ്ടി കളിച്ചിട്ടും ഒരു 'വരത്തനായാണ്' ആ നാട്ടില്‍ കഴിഞ്ഞത്. എന്നെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മേല്‍ത്തട്ടില്‍നിന്ന് താഴെത്തള്ളി. ഞാന്‍ സില്‍ഗുരിയില്‍ മത്സരിച്ചപ്പോള്‍ എന്റെ മേല്‍ വരത്തന്‍ എന്ന വിളി കൂട്ടിച്ചേര്‍ത്തിരുന്നത് മറക്കരുത്. അത്തരമൊരു പാര്‍ട്ടിയില്‍ ചെന്നുപെട്ടത് എന്റെ പിഴവാണെന്ന് ഞാന്‍ തിരിച്ചറിയുന്നു,'' ഭൂട്ടിയ പറഞ്ഞു.

ഭൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് 2013 ല്‍. 2014 ലോക്‌സഭാ തൈരഞ്ഞെടുപ്പില്‍ ബിജെപിയുടെ എസ്.എസ്. അലുവാലിയയോട് മത്സരിച്ച് തോറ്റു. 2016-ല്‍ സില്‍ഗുരി നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥിയോട് തോറ്റു. പ്രത്യേക ഗൂര്‍ഖാലാന്‍ഡ് ആവശ്യപ്പെട്ട് ഡാര്‍ജിലിങ്ങില്‍ നടന്ന പ്രക്ഷോഭത്തെ ഭൂട്ടിയ പിന്തുണച്ചു. അതോടെയാണ് ഭൂട്ടിയ ടിഎംസിയില്‍ ഒറ്റപ്പെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: Bhutia#TMC#Silguri#Humaro Sikkim