കൊറിയന്‍ യുദ്ധം അവസാനിപ്പിക്കുന്നു

Friday 27 April 2018 3:19 pm IST

കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കൊറിയകളും തമ്മില്‍ ധാരണയായി. ഇരു രാഷ്ട്രത്തലവന്മാരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാവും. ആണവ നിരായുധീകരണമാവും സംയുക്ത ലക്ഷ്യം.

തെക്കന്‍ കൊറിയന്‍ പ്രസിഡന്റ് വടക്കന്‍ കൊറിയ സന്ദര്‍ശിക്കും. സൈനികരഹിത മേഖലയെ സമാധാന മേഖലയായി പ്രഖ്യാപിക്കാനും ധാരണയായി. ഉത്തര കൊറിയയില്‍നിന്ന് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സംഘവും ദക്ഷിണ കൊറിയയില്‍നിന്ന് മൂണ്‍ ജെ. ഇന്‍ നയിക്കുന്ന നയതന്ത്രസംഘവുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്. 

കൊറിയന്‍ യുദ്ധത്തിനു ശേഷം നടക്കുന്ന മൂന്നാമത്തെ ഉച്ചകോടിയാണിത്. 11 വര്‍ഷത്തിനു ശേഷമാണ് ഇരുരാജ്യങ്ങളിലെയും തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.