മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖം - ബിനോയ് വിശ്വം

Friday 27 April 2018 4:27 pm IST

കൊല്ലം: കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുമായി സഹകരിച്ചാല്‍ ഇടതുമുന്നണിക്കാകെ കളങ്കമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. അഴിമതിയുടെ പേരില്‍ ഇന്നലെ വരെ ഇടതുമുന്നണി എതിര്‍ത്തിരുന്ന മാണിയെ ഇനി സഹകരിപ്പിച്ചാല്‍ തിരിച്ചടിയാകും. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

പാര്‍ട്ടി കോണ്‍ഗ്രസ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് മാണിക്കെതിരെ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം രംഗത്തെത്തിയത്. മാണി കേരളരാഷ്ട്രീയത്തില്‍ വെറുക്കപ്പെട്ടവനാണെന്ന് സിപിഐ മാത്രമല്ല സിപിഎമ്മും പറഞ്ഞിട്ടുണ്ട്. എണ്‍പതു മുതല്‍ ഇക്കാര്യം ഇടതുമുന്നണി പരസ്യമായി പറയുന്നതാണ്. ഇത്രയും കാലം ഇടതുവിരുദ്ധനായ ഒരാള്‍ നേരം ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് എല്‍ഡിഎഫിലെത്തുന്നത അംഗീകരിക്കാനാകില്ല. 

മാണി ഇപ്പോഴും തുടരുന്നത് യുഡിഎഫ് നയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മാണിയുമായുള്ള സഹകരണത്തിനെതിരെ സിപിഐ രംഗത്തുവന്നിരുന്നു. സിപിഐ നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും സ്ഥാനാര്‍ത്ഥി സജി ചെറിയാനും രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.