വന്ദേമാതരത്തെ അധിക്ഷേപിച്ചു; രാഹുല്‍ വീണ്ടും വിവാദത്തില്‍

Friday 27 April 2018 5:38 pm IST
"വന്ദേമാതരം പാടിയപ്പോള്‍ ഇരിക്കുകയായിരുന്ന രാഹുലിനെ കെ.സി. വേണുഗോപാല്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നു. (ചിത്രം: കടപ്പാട്, ന്യൂസ് അറ്റ് നയന്‍)"

ബെംഗളൂരു: വന്ദേമാതരം ഇടയ്ക്കു വച്ച് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ദേശീയഗീതം പാടുമ്പോള്‍ ഇരിക്കുകയും ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ വീണ്ടും പുലിവാല്‍ പിടിച്ചു. ഒരു പരിപാടിയില്‍ വന്ദേമാതരം ആലപിക്കവേ, വാച്ചില്‍ സമയം ചൂണ്ടിക്കാട്ടി രാഹുല്‍ പാര്‍ട്ടി നേതാക്കളോട് കയര്‍ക്കുന്നതിന്റെ വീഡിയോ ബിജെപി വക്താവ് സമ്പിത് പാത്ര ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ ദേശീയ ഗീതം പാതിവച്ചു നിര്‍ത്താനാണ് രാഹുല്‍ ആവശ്യപ്പെട്ടത്. രാഹുലിന്റെ ബോധം അ്രതയ്ക്കുണ്ട്. രാജ്യം തന്റെ കടുംബസ്വത്താണെന്നാണ് അദ്ദേഹത്തിന്റെ ചിന്ത. അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം ദേശീയ ഗീതം അങ്ങനെ പാതിക്ക് മുറിക്കാന്‍ കഴിയുമോ? അദ്ദേഹം ചോദിച്ചു. വീഡിയോ വ്യാജമാണെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.